
കോഫി ഇന്ത്യയിലെത്തിയത് വളരെ രസകരമായ കഥയാണ്. എ.ഡി. 1670-ൽ സൂഫി പണ്ഡിതനായ ബാബ ബുദാൻ, ചിക്കമംഗലൂരിൽ നിന്ന് മെക്കയിലേക്ക് ഒരു തീർത്ഥാടനത്തിന് പോയി. അദ്ദേഹം അവിടെ വെച്ച് വളരെ യാദൃശ്ചികമായി കോഫി രുചിക്കാൻ ഇടയാക്കുകയും കോഫി നാട്ടിലേക്കു കൊണ്ടുവരണം എന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ ആകാലത്തു കച്ചവടത്തിന്റെയോ, വിതരണത്തിന്റെയോ പ്രത്യേകമായ അധികാരം അറബികൾ നിലനിർത്തിയത് കാരണം അറേബ്യയിൽ നിന്നും കോഫി വിത്തുകൾ പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിരുന്നു. പക്ഷേ, അദ്ദേഹം വളരെ വിദഗ്ധമായി ഏഴ് കോഫി വിത്തുകൾ തന്റെ താടിയിൽ ഒളിപ്പിച്ചു, ചിരിക്കുന്ന ഒരു മുഖവുമായി വളരെ വിദക്തമായി കബളിപ്പിച് ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
അദ്ദേഹം പിന്നീട് ഈ വിത്തുകൾ കര്‍ണാടകയിലെ ചന്ദ്രഗിരി മലനിരകളില്‍ നട്ട് വളർത്തുകയും മലനിരയിൽ വ്യാപിക്കുകയും ചെയ്തു. പിൽക്കാലത്ത് ചന്ദ്രഗിരി മലനിരകൾ അദ്ദേഹത്തിനോടുള്ള ആദരവ് സൂചകമായി ബാബ ബുദാൻ ഗിരി എന്ന് അറിയപ്പെട്ടു. ബാബ ബുദാൻ ഗിരിയും അത് നിലകൊള്ളുന്ന ചിക്കമംഗളൂരും ഇന്ത്യയിൽ കോഫിയുടെ ഉത്ഭവ സ്ഥലമായി വളരെ പ്രസിദ്ധി നേടുകയും ഇന്ത്യൻ കോഫിയുടെ ചരിത്രത്തിലും നിലനില്പിലും ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥലമായി ഖ്യാതി നേടുകയും ചെയ്തു.
കോഫിയുടെ ചരിത്രം: എത്യോപ്യൻ കഥ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയുക