a

ഫ്രഞ്ച് പ്രസിൽ ഉപയോഗിക്കാൻ വേണ്ടിയുള്ള കോഫി ബീൻ സജഷൻ

Jun 28, 2024

നല്ലൊരു കോഫി ബീൻ നിർദ്ദേശിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടങ്ങളും രുചികളും വ്യത്യസ്തമാണ്. എനിക്ക് ഇഷ്ടപ്പെടുന്നത് മറ്റൊരാൾക്കും ഇഷ്ടപ്പെടണം എന്ന നിർബന്ധമില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.

ഫ്രഞ്ചപ്രെസ്സ് കോഫി ബ്രൂവിംഗ് തുടക്കക്കാർക്കുള്ള ഗൈഡ് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയുക

ഈ നിർദ്ദേശങ്ങൾ പ്രധാനമായും ഫ്രഞ്ച് പ്രസ് ഉപയോഗിച്ച് വീട്ടിൽ ആദ്യമായി കോഫി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായിട്ടുള്ളതാണ്. നിങ്ങൾക്ക് ഇതിനകം ഫ്രഞ്ച് പ്രെസ്സിൽ കോഫി ഉണ്ടാക്കാൻ അറിയാമെങ്കിൽ, ഈ നിർദ്ദേശങ്ങൾ നിങ്ങളെ നിരാശപ്പെടുത്താൻ സാധ്യതയുണ്ട്.

താഴെ നൽകിയിരിക്കുന്ന ചിത്രം ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ ഒരു കോഫി ബീൻ റോസ്റ്റിംഗ് കമ്പനിയുടെ/വ്യക്തിയുടെ വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകും. അവിടെ നിങ്ങൾക്ക് താഴെ കാണുന്നതുപോലെ ഗ്രൈൻഡ് സൈസ്, #1, #2, #3 എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത് കോഫി ഓർഡർ ചെയ്യാം. ഞാൻ പറഞ്ഞത് പോലെ തന്നെ അവിടെ ഓർഡർ ചെയ്യണം എന്നില്ല. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം, അഥവാ കോഫി ഉണ്ടാകാൻ വേണ്ടി എന്റെ നിർദ്ദേശങ്ങൾ പിന്തുടരുകയാണെങ്കിൽ, താഴെപ്പറയുന്ന കോഫി ബീൻ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

You May Also Like…