a

കോഫി ഹോം ബ്രൂവിംഗ് തുടക്കക്കാർക്കുള്ള ഗൈഡ്

Jun 27, 2024

ആദ്യമായി ഹോം ബ്രൂവിങ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആൾക്കാർക്കു വേണ്ടി മാത്രം ഉള്ള ഒരു ലേഖനം ആണ് ഇത്.

Start Home Brewing

കോഫി ഹോം ബ്രൂവിങ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളുടെ പ്രധാന ചോദ്യം ഏത് ഉപകരണം വാങ്ങണം എന്നതാണ്. അതുപോലെ തന്നെ, പോക്കറ്റ് കാലിയാകാതെ എങ്ങനെ വാങ്ങാം എന്നതുമാണ്. എന്നോട് പലരും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്, അതുകൊണ്ട് എനിക്ക് അറിയാവുന്ന വിധത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇവിടെ ചേർത്തിരിക്കുന്നു.

സങ്കീർണം ആക്കാതിരിക്കുക

കോഫിയുടെ അടിസ്ഥാനങ്ങൾ മനസിലാക്കുക. നിങ്ങൾ കണ്ടിട്ടുള്ള എന്റെ വീഡിയോകളും അല്ലെങ്കിൽ മറ്റു വീഡിയോകളും എല്ലാം മറക്കുക, കാരണം നിങ്ങൾ ആദ്യമായാണ് കോഫി ബ്രൂ ചെയ്ത് രുചിക്കാൻ പോകുന്നത്. ആദ്യ അനുഭവം വളരെ സുഗമവും ആസ്വാദ്യകരവും ആയിരിക്കണം. അതിനാൽ, നിങ്ങൾ കണ്ട വീഡിയോകളിൽ നിന്നുള്ള അറിവുകൾ പ്രയോഗിക്കുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാനാണ് സാധ്യത.

എന്തെല്ലാം ഉപകരണങ്ങൾ വേണം?

  1. കോഫി ബ്രൂ ചെയ്യാൻ ഉള്ള ഉപകരണം
  2. വെള്ളം ചൂടാക്കാൻ ഉള്ള ഉപകരണം
  3. കോഫി ബീൻ, വെള്ളം അളക്കാൻ വേണ്ടി ഒരു വെയിങ് മെഷീൻ

1) കോഫി ബ്രൂ ചെയ്യാൻ ഉള്ള ഉപകരണം

3) വെയിങ് മെഷീൻ

കോഫി ബീൻ സജഷൻസിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയുക.

മുകളിൽ പറഞ്ഞിരുക്കുന്നത് എന്റെ നിർദേശങ്ങൾ മാത്രമാണ്. നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് അനുയോജ്യമായത് തിരഞ്ഞു എടുക്കുക.

ഓരോ ലേഖനങ്ങളും ഞാൻ വളരെ ശ്രദ്ധാപൂർവം മലയാളത്തിൽ വിവരിക്കാൻ ശ്രമിക്കുന്നത്. എന്നിരുന്നാലും, ചിലപ്പോൾ ഈ ഒറ്റയാൾ ദൗത്യത്തിൽ ലേഖനങ്ങളും വിവരണങ്ങളും നിങ്ങൾക്ക് അപൂർണ്ണമായി തോന്നാം. അവയെ പൂർണതയിലെത്തിക്കാൻ നിങ്ങളുടെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കുക. അതുകൊണ്ട്, ദയവായി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്.

You May Also Like…