a

കോഫിയുടെ ചരിത്രം: എത്യോപ്യൻ കഥ

Jun 30, 2024

കോഫിയുടെ തുടകത്തെ കുറിച്ച് വളരെ രസകരമായ ഒന്നിൽ അധികം കഥകൾ ഉണ്ട്, അതിൽ വളരെ പ്രചാരമായി നിൽക്കുന്നതും കൂടുതൽ അഗീകരിക്കുന്നതും എ.ഡി 800-ൽ എത്യോപ്യൻ ആട്ടിടയൻ കാൾദി (Kaldhi) കോഫി കണ്ടെത്തിയ പ്രശസ്തമായ കഥയാണ് ഈ ലേഖനത്തിൽ ഞാൻ ഉൾപെടുത്തിരിക്കുന്നത്. മറ്റു രസകരമായ കഥകളും തുടർന്നുള്ള ലേഖനങ്ങളിൽ ഞാൻ പങ്കുവെക്കുന്നതാണ്.

കാൾദി എന്ന ആട്ടിടയൻ തന്റെ ആടുകളെ മേയ്ക്കാൻ വിട്ടതിനു ശേഷം അവയെ നിരീക്ഷിക്കുന്നതിനിടയിൽ ചില ആടുകൾ വളരെ വിചിത്രമായി പെരുമാറുന്നത് കണ്ടു. ആ ആടുകൾ ഒരു മരത്തില്‍ നിന്ന് പഴങ്ങൾ കഴിച്ചതിന് ശേഷം വളരെ ഉത്സാഹത്തോടെ പെരുമാറുന്നതായി ശ്രദ്ധിച്ചു. കൗതുകത്താൽ, കാൾദിയും ആ മരത്തിലെ പഴങ്ങൾ സ്വയം കഴിച്ചു പരീക്ഷിച്ചു, അദ്ദേഹത്തിന് വളരെ ഉത്സാഹത്തോടെയും ഉണർവ്വോടെയും അനുഭവപ്പെട്ടു. അതോടെ ഈ പഴങ്ങളിൽ എന്തോ പ്രത്യേകത ഉണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം ആ മരത്തിൽ നിന്ന് കുറച്ചു പഴങ്ങൾ ശേഖരിച്ചു അവരുടെ നാട്ടിലെ ഒരു പുരോഹിതന് നൽകി.

എന്നാൽ പുരോഹിതൻ ആ പഴങ്ങൾ സാത്താന്റെ ഫലം ആണെന്ന് വിശ്വസിച്ചു അടുത്തുള്ള തീയിലേക്ക് വലിച്ചെറിഞ്ഞു. കുറച്ചു കഴിഞ്ഞ് ആ തീയിൽ നിന്ന് ഒരു മനോഹരമായ സുഗന്ധം പുറത്തുവന്നു. പുരോഹിതൻ ഈ സുഗന്ധം ശ്രദ്ധിച്ചു, ആ പഴങ്ങൾ തീയിൽ നിന്ന് പുറത്തെടുത്തെങ്കിലും, തീയിൽ വെന്തുപോയ ആ പഴത്തിന്റെ വിത്തുകൾ മാത്രമാണ് ലഭിച്ചത്.

അവർ ആ വിത്തുകൾ പൊടിച്ചു വെള്ളത്തിൽ ചേർത്ത് കുടിച്ചു. അവരുടെ നാവിൽ ആ പാനീയം അതുവരെ അനുഭവിക്കാത്ത ഒരു പുതിയ രുചിയും ഉണർവും നൽകിയ ഒരു അനുഭവം ആയിരുന്നു അത്. അവർ ഈ പഴത്തിനും പാനീയതിനും വളരെ അധികം പ്രാധാന്യം നൽകാനും ഉപയോഗിക്കാനും തുടങ്ങി.

ഇത് ഒരു ഐതിഹ്യം ആകാം അല്ലെങ്കിൽ ഒരു യഥാർത്ഥ ചരിത്രം ആകാം. എന്തായാലും, കോഫിയുടെ ചരിത്രം എത്യോപ്യൻ ജനതയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെയാണ് ഈ കഥ ഇത്രത്തോളം പ്രചാരത്തിലായത്.

നിങ്ങളെപ്പോലെ എനിക്കും ധാരാളം ചോദ്യങ്ങളുണ്ട്. പക്ഷേ, ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പ്രയാസമായതിനാൽ, മറ്റുള്ളവരെപ്പോലെ ഞാനും ഈ കഥ ആസ്വദിക്കുന്നു.

You May Also Like…