കോഫിയെ കുറിച്ച് കൂടുതൽ അറിയാൻ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുക-> Kaapi Brewing
കോഫി ബീനിനെ പറ്റിയുള്ള അന്വേഷണങ്ങൾ ചെന്നെത്തിന്നിൽക്കുന്നത് നൂറോളം വൈവിധ്യങ്ങളിലാണ്. ആക്കൂട്ടത്തിലെ കേമനും ലോകമെമ്പാടും സ്വീകാര്യമുള്ളതും മാറ്റാരുമല്ല കോഫിയ (Coffea) ഗണത്തിൽ പെട്ട കോഫിയ അറബിക്ക (Coffea Arabica) അഥവാ നമ്മുടെ അറബിക്ക കോഫി (Arabica Coffee) ബീൻ ആണ്. എന്നുവെച്ചു റോബസ്റ്റ മോശക്കാരൻ ആണ് എന്ന് അല്ല, തൊട്ടു പിന്നാലെ തന്നെ റോബസ്റ്റയുമുണ്ട്. എന്നിരുന്നാലും ലോകത്തുള്ള 60% ശതമാനം ആളുകൾക്കും പ്രിയപ്പെട്ടത് നമ്മുടെ അറബിക്ക തന്നെ.

അറബിക്ക കോഫി (Arabica Coffee) ചരിത്രം
ക്രിസ്തുവിന് 1000 വർഷങ്ങൾക്കു മുൻപ് ഇന്നത്തെ എത്യോപ്പിയ സ്ഥിതി ചെയ്തിരുന്നിടത്തു വസിച്ചിരുന്ന ഒറോമാ ഗോത്രത്തിൽപ്പെട്ടവരാണ് ആദ്യമായി അറബ്ബിക്ക ബീൻ ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു. അവർ ദൈനംദിന ജീവിതത്തിൽ ഉന്മേഷത്തിന് വേണ്ടി കോഫി ബീൻ പൊടിച്ചു ചെറിയ ഗോളങ്ങളാക്കി കഴിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.
അറബിക്ക എന്ന പേരിന്റെ ഉത്ഭവം
അറബിക്ക എന്ന നാമത്തിന്റെ ഉത്ഭവം ദക്ഷിണ അറേബ്യയിൽ നിന്നാണ്. അറബിക്ക ആദ്യം കൃഷി ചെയ്തത് ഏഴാം നൂറ്റാണ്ടിൽ അറേബ്യൻ തീരദേശത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗമായ യെമനിലാണ് എന്ന് കരുതപ്പെടുന്നു. ഈ സ്ഥലം സംബന്ധിച്ചും സാംസ്‌കാരികമായതുമായ ഉത്ഭവത്തെ “അറബിക്ക” എന്ന പേര് പ്രതിഫലിപ്പിക്കുന്നു.
അറബിക്കയുടെ ആവാസവ്യവസ്ഥ
ഓരോരോ സസ്യങ്ങൾക്ക് വളരാൻ യോജ്യമായ ഒട്ടനവധി ഘടകങ്ങൾ വേണം. അറബ്ബിക്കക്കു പ്രിയം സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിലുള്ള അധികം ചൂടില്ലാത്ത പ്രദേശങ്ങളാണ്. ഇത് തന്നെയാണ് അതിന്റെ രുചിയുടെ മേന്മ ഏറാൻ ഉള്ള കാരണവും. റോബസ്റ്റയെ വച്ചു താരതമ്യപ്പെടുത്തുമ്പോൾ ആശാൻ ഒരല്പം മടിയനാണ്. രണ്ടിരട്ടി സമയമെടുക്കും ഒന്ന് വളരാൻ, അതുപോലെ സൂക്ഷ്മ ജീവികളുടെ ആക്രമണത്തിലും മറ്റുരോഗളോടും എളുപ്പം കിഴടകുന്നതിനാൽ റോബസ്റ്റ വെച്ച് താരതമ്യേ പെടുത്തുമ്പോൾ അറബിക്കയുടെ വിളവെടുപ്പും പരിപാലനവും വാണിജ്യവും കർഷകരെ സംബന്ധിച്ചു അധികം ബുധിമുട്ടുള്ളതും ചിലവേറിയതാണ് അതുകൊണ്ടുതന്നെ അറബിക്കയുടെ വിലയിലും ഇത് പ്രതിഫലിക്കുന്നു .
രുചികളുടെ വൈവിദ്യം
അറബിക്കാ മറ്റു ബീനുകളെ വച്ചു നോക്കുമ്പോൾ വിലയേറാൻ ഒരു കാരണം അതിന്റെ രുചി തന്നെയാണ്. മിതമായ കടുപ്പവും പൂക്കളുടെയും ഫലങ്ങളുടെയും രുചിയോടുള്ള സാമ്യതയും അറബിക്കയെ മുൻനിര പട്ടികയിൽ സ്ഥാനമുറപ്പിക്കുന്നു. കൂടാതെ കഫീനും ക്ലോറോജനിക് ആസിഡിന്റെ അളവും റോബസ്റ്റായും ആയി താരതമ്യം ചെയുമ്പോൾ വളരെ കുറവാണ് ഇതുകാരണം റോബസ്റ്റായും ആയി താരതമ്യേപെടുത്തമുബോൾ കയ്പ്പും വളരെ കുറവാണ്.
അറബിക്കയുടെ രുചിമേന്മയ്ക്ക് കാരണം 60 ശതമാനത്തിൽ കൂടുതൽ ഉള്ള കൊഴുപ്പും റോബസ്റ്റയെക്കാൾ രണ്ടിരട്ടി അധികമുള്ള മധുരവുമാണ്. സത്യത്തിൽ ഈ സവിശേഷതകൾ രുചിയെ മാത്രമല്ല കാപ്പിയുടെ സുഗന്ധത്തെയും അതിന്റെ ഘടനയെയും പരിപോഷിപ്പിക്കുന്നു.
ഓരോ കപ്പ് കോഫിയും വ്യത്യസ്തമാണ്. അത് തരുന്ന ഉന്മേഷവും ഊർജവും മറക്കാനാവാത്ത അനുഭവങ്ങളാണ്. സന്തോഷത്തിലും സങ്കടത്തിലും എന്തിനേറെ പറയുന്നു പ്രണയാതുരമായ ഒരു ഡേറ്റ്ന് പോലും ലോകത്തിൽ വലിയ ഒരു സമൂഹത്തിന്റെ ഭാഗം ആണ് കോഫി.