a

സ്പെഷ്യാലിറ്റി കോഫി അസോസിയേഷൻ (SCA)

Aug 2, 2024

കോഫിയെ കുറിച്ച് പഠിക്കാൻ ഇന്ത്യയിൽ ലഭ്യമായ കോഴ്സുകളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ലോകമെമ്പാടുമുള്ള കോഫിയുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ഒരു സംഘടനയാണ് സ്പെഷ്യാലിറ്റി കോഫി അസോസിയേഷൻ (Speciality Coffee Assostion) അഥവ SCA. ആഗോള തലത്തിൽ കോഫി സംസ്കാരം വളർത്തുന്നതിനും ഓരോ കപ്പ് കോഫിയിലും മികച്ച രുചിയും മേന്മയും ഉറപ്പാക്കുന്നതിനും വേണ്ടി സ്ഥാപിതമായ SCA, കോഫി പ്രൊഫഷണലുകൾക്കും കോഫി പ്രേമികൾക്കും സുപ്രധാന സ്ഥാപനമായി ഇന്ന് വളർന്നിരിക്കുന്നു.

സ്പെഷ്യാലിറ്റി കോഫി അസോസിയേഷൻ - Speciality Coffee Association

എന്താണ് സ്പെഷ്യാലിറ്റി കോഫി അസോസിയേഷൻ (Speciality Coffee Assostion) ?

കോഫിയുടേയും സ്പെഷ്യാലിറ്റി കോഫി വ്യവസായത്തിന്റെയും പുരോഗതിക്കായി നിലനിൽക്കുന്ന ഒരു ആഗോള ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്പെഷ്യാലിറ്റി കോഫി അസോസിയേഷൻ (SCA). സ്പെഷ്യാലിറ്റി കോഫി അസോസിയേഷൻ ഓഫ് അമേരിക്കയും (SCAA) സ്പെഷ്യാലിറ്റി കോഫി അസോസിയേഷൻ ഓഫ് യൂറോപ്പും (SCAE) ലയിപ്പിച്ച് രൂപീകരിച്ച SCA, ലോകമെമ്പാടുമുള്ള കോഫി പ്രൊഫഷണലുകളുടെ വൈവിധ്യമാർന്ന കമ്മ്യൂണിറ്റിയെ ഒരുമിച്ച് കൊണ്ടുവരുന്നു. വിദ്യാഭ്യാസം, ഗവേഷണം എന്നിവയിലൂടെ കോഫിയിലെ മികവിന്റെ നിലവാരം സ്ഥാപിക്കാൻ ഈ ഏകീകൃത ബോഡി ലക്ഷ്യമിടുന്നു.

വിദ്യാഭ്യാസവും പരിശീലനവും

SCAയുടെ ഏറ്റവും ഫലപ്രദമായ സംരംഭങ്ങളിലൊന്ന് അതിന്റെ വിപുലമായ വിദ്യാഭ്യാസ പരിപാടികളാണ്. തുടക്കക്കാരായ ബാരിസ്റ്റകൾ മുതൽ കോഫി റോസ്റ്ററുകൾ വരെ വിവിധ തലത്തിലുള്ള വൈദഗ്ധ്യം നിറവേറ്റുന്നതിനാണ് ഇവരുടെ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. SCAയുടെ വിദ്യാഭ്യാസ ഓഫറുകളുടെ ഒരു പ്രധാനി ആണ് കോഫി സ്കിൽസ് പ്രോഗ്രാം (CSP), ഇതിൽ ഉൾപ്പെടുന്ന ചില പ്രധാന മൊഡ്യൂളുകൾ ചുവടെ ചേർക്കുന്നു:

  • കോഫി ഇൻട്രൊഡക്ഷൻ (Introduction to Coffee): തുടക്കകാർക്ക് കോഫിയെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി രൂപം നൽകിയിരിക്കുന്ന ഒരു കോഴ്സാണ് ഇത്. ഉത്ഭവം മുതൽ കപ്പ് വരെയുള്ള കോഫിയുടെ യാത്രയുടെ ഒരു ആമുഖം നിങ്ങൾക്ക് മനസിലാകാം.
  • ബാരിസ്റ്റ സ്‌കിൽസ് (Barista Skills): എസ്പ്രസ്സോ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ തയ്യാറാക്കുന്നതിനുള്ള അടിസ്ഥാനപരമായ കാര്യങ്ങളും സാങ്കേതിക വിദ്യകളും മികച്ച രീതികളും മനസിലാക്കാൻ വേണ്ടിയുള്ള കോഴ്സാണ് ഇത്.
  • ബ്രൂവിംഗ്: വ്യത്യസ്ത ബ്രൂവിംഗ് ടെക്നിക്കുകൾക്ക് പിന്നിലെ രീതികളും ശാസ്ത്രവും മനസിലാക്കാൻ വേണ്ടിയുള്ള കോഴ്സാണ് ഇത്.
  • സെൻസറി സ്കിൽസ്: കോഫിയുടെ രുചികൾ തിരിച്ചറിയാനും വിവരിക്കാനുമുള്ള രീതികൾ മനസിലാക്കാൻ രൂപം നൽകിയിരിക്കുന്ന കോഴ്സാണ് ഇത്.
  • റോസ്റ്റിംഗ്: കോഫി റോസ്റ്റിംഗിന്റെ സങ്കീർണ്ണതകളും അത് രുചിയെ എങ്ങനെ ബാധിക്കുന്നുവെന്നും മനസിലാക്കാൻ ഈ കോഴ്സ് സഹായിക്കുന്നു.
  • ഗ്രീൻ കോഫി: ഗ്രീൻ കോഫി സോഴ്‌സിംഗ്, ഗ്രേഡിംഗ്, വാങ്ങൽ എന്നിവയുടെ ഉൾക്കാഴ്ചകൾ അറിയാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി രൂപം നൽകിയിരിക്കുന്ന കോഴ്സാണ് ഇത്.

ഗവേഷണവും നവീകരണവും

കോഫിയുടെ ഗുണനിലവാരം, സുസ്ഥിരത, വിപണി പ്രവണതകൾ എന്നിവയുടെ പിന്നിലെ ശാസ്ത്രം മനസ്സിലാക്കാൻ SCA പലവിധ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. അക്കാദമിക് സ്ഥാപനങ്ങളുമായും വ്യവസായ വിദഗ്ധരുമായും പങ്കാളികളാകുന്നതിലൂടെ, ഏറ്റവും പുതിയ അറിവുകളും പുതുമകളും അതിന്റെ അംഗങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് SCA അവകാശപ്പെടുന്നു.

കോഫിയെ കുറിച്ച് കൂടുതൽ അറിയണം എങ്കിലോ പഠിക്കണമെങ്കിലോ ഒരു കോഴ്സ് എടുക്കണം എന്നത് നിർബന്ധമല്ല. എന്നാൽ, ഒരു ജീവിതമാർഗമായോ കോഫി വിപണിയിലേക്ക് ഇറങ്ങാൻ താൽപര്യം ഉള്ള ആളുകൾ കൂടുതൽ പഠിക്കുന്നത് വളരെ നല്ലതാണ്. SCAയിൽ നിന്ന് തന്നെ പഠിക്കണം എന്ന് ഞാൻ ഒരിക്കലും നിർദേശിക്കാറില്ല. കോഫിയെ കുറിച്ച് പഠിക്കാൻ ഇന്ത്യയിൽ ലഭ്യമായ കോഴ്സുകളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

You May Also Like…