ഓരോ ലേഖനങ്ങളും ഞാൻ വളരെ ശ്രദ്ധാപൂർവം മലയാളത്തിൽ വിവരിക്കാൻ ശ്രമിക്കുന്നത്. എന്നിരുന്നാലും, ചിലപ്പോൾ ഈ ഒറ്റയാൾ ദൗത്യത്തിൽ ലേഖനങ്ങളും വിവരണങ്ങളും നിങ്ങൾക്ക് അപൂർണ്ണമായി തോന്നാം. അവയെ പൂർണതയിലെത്തിക്കാൻ നിങ്ങളുടെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കുക. അതുകൊണ്ട്, ദയവായി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്. Write to Me
കോഫി അഥവ കാപ്പി കൃഷി വളരെ ശ്രമകരമായ ഒരു ജോലി ആണ്, വിത്തിൽ നിന്ന് അതിന്റെ വിളവെടുപ്പ് വരെ ഒരു ഘട്ടം മാത്രം ആണ് അവസാനിക്കുന്നത്. അതിനു ശേഷം അതിലും ദുഷ്കരമായതും ശ്രദ്ധയും വേണ്ട പല ഘട്ടങ്ങളിലൂടെ ആണ് കടന്ന് പോകുന്നത്.
കോഫി ബീൻ ഒരു പഴത്തിന്റെ സീഡാണെന്നും, കോഫി ചെറി എന്നാണ് ആ പഴത്തെ അറിയപ്പെടുന്നതെന്നും ചിലപ്പോൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം. കോഫി പ്രോസസ്സിംഗ് (Coffee Processing) എന്നത് കോഫി ചെറിയിൽ നിന്ന് കോഫി ബീൻ പുറത്തെടുക്കുന്ന പ്രക്രിയയെ പറയുന്നതാണ്.
കോഫി ചെറിയിൽ നിന്ന് കോഫി ബീൻ പുറത്തെടുക്കാൻ സ്കിൻ (skin), പൾപ്പ് (pulp), മ്യൂസിലേജ് (mucilage), പാർച്ച്മെന്റ് (parchment layer), സിൽവർ സ്കിൻ (silverskin) എന്നീ അഞ്ച് പാളികൾ നീക്കം ചെയ്യണം. വായിച്ചപ്പോൾ വളരെ നിസാരമായി തോന്നിയേക്കാം, പക്ഷേ അത്ര നിസ്സാരമായ ഒരു പ്രക്രിയ അല്ല അത്. അതുപോലെ, എടുത്തുപറയേണ്ട കാര്യം, ഈ പ്രോസസ്സിംഗ് ചെയ്യുന്ന രീതിക്കനുസരിച്ചു കോഫിയുടെ രുചിയിൽ വളരെ അധികം സ്വാധീനം ഉണ്ട്.
വിവിധ പ്രോസസ്സിംഗിലൂടെ കടന്നു പോയിട്ടുള്ള കോഫി ബീനുകൾ നിരന്തരം ഞാൻ ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ കോഫിയുടെ രുചിയെ അത് എങ്ങനെ ബാധിക്കാറുണ്ട് എന്ന് മനസിലാക്കാനും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. കോഫി പ്രോസസ്സ് ചെയ്യാൻ നിരവധി പരമ്പരാഗതവും പുതിയതുമായ മാർഗങ്ങൾ നിലവിൽ ഉണ്ട്. എന്നാൽ, അവ എല്ലാം ഇവിടെ ചേർക്കുക എന്നത് ദുഷ്കരമാണ്. അതുകൊണ്ട്, നിങ്ങൾക്ക് മനസ്സിലാകാൻ വേണ്ടി ഇവിടെ ഞാൻ പഴയകാല രീതിയും, എന്നാൽ ഇപ്പോഴും ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതുമായ രണ്ട് രീതികൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്.
വാഷ്ഡ് അല്ലെങ്കിൽ വെറ്റ് പ്രൊസസിങ്ങ് (Washed or Wet Coffee Processing)
എളുപ്പത്തിൽ പറഞ്ഞാൽ പേരുപോലെ തന്നെ കോഫി ബീൻ ചെറിയിൽ നിന്ന് വെള്ളത്തിന്റെ സഹായത്തോടെ പുറത്തെടുക്കുന്ന രീതിയാണ്. വാഷ്ഡ് പ്രൊസസിങ്ങിനായി, വിളവെടുത്ത കോഫി ചെറീകൾ ഡീ-പൾപ്പ് ചെയുന്നു, അതായതു കോഫി ചെറിയുടെ സ്‌കിനും, സ്കിനിൽ അടിയിൽ ഉള്ള നേർത്ത മാംസള ഭാഗവും ഒരു യന്ത്രത്തിന്റെ സഹായത്തോടെ നീക്കുന്നു. തുടർന്ന്, കോഫി ബീൻ ഫെർമെന്റഷന് വേണ്ടി അതിനായി സജീകരിച്ചിരുക്കുന്ന ടാങ്കുകളിൽ നിക്ഷേപിക്കുന്നു. ഈ ഫെർമൻറ്റേഷൻ സമയത്തു കോഫി ബീനിൽ ചുറ്റിപ്പറ്റിയ മ്യൂസിലേജിനെ, അതായത് ബീനിൽ ചുറ്റിപ്പറ്റിയ മധുരമുള്ള, മാംസള ഭാഗം (ഡീ-പൾപ്പ് ചെയ്തതിനു ശേഷം ബാക്കിയുള്ള മാംസള ഭാഗങ്ങൾ) വേർപെട്ട് തുടങ്ങുന്നു.
ഡീ-പൾപ്പിങ്ങ് ഉദാഹരണം
കോഫി പ്രോസസ്സ് ചെയുന്നയാൾ ഫെർമൻറ്റേഷൻ മതിയായ സമയം ലഭ്യമായി എന്ന് ഉറപ്പിച്ചതിനു ശേഷം, കോഫി ബീൻ പുതിയ വെള്ളത്തിൽ നല്ലതുപോലെ കഴുകുന്നു. ഇ പ്രക്രയയിൽ കോഫി ബീനിൽ ഉള്ള എല്ലാ മാംസള ഭാഗങ്ങളും പൂർണമായി പോകുന്നു. തുടർന്ന്, കോഫി ബീൻ ഉയർത്തി കെട്ടിയ ബെഡുകളിലോ, പ്രതേകം തയാറാക്കിയ തുറസായ തറകളിലോ ഇട്ടു ഉണക്കുന്നു. ഈ ഉണക്കുന്ന സമയവും ഫെർമൻറ്റേഷൻ സമയങ്ങളും പലകടകങ്ങളെ ആശ്രയിച്ചു ആണ് നിശയിക്കപ്പെടുന്നത്.
വാഷ്ഡ് പ്രൊസസിങ്ങ് ചെയ്ത കോഫി ബീനുകൾ സാദാരണ രീതിയിൽ അതിന്റെ യഥാർത്ഥ രുചികൾ ആണ് കോഫിയിൽ പ്രതിഫലിക്കുന്നു, കൂടാതെ ഒരു ബാലൻസ്ഡ് ടേസ്റ്റ് പ്രേതിക്ഷിക്കാം.
കോഫിയുടെ ടേസ്റ്റ് ഒരിക്കലും പ്രൊസസിങ്ങ് മാത്രം കൊണ്ട് നിർവചിക്കാൻ പറ്റില്ല മറിച് ചെടികൾ എവിടെ വളരുന്നു, എങ്ങനെ പ്രോസസ്സ് ചെയുന്നു, എങ്ങനെ റോസ്സ്റ്റ് ചെയുന്നു അതിന് ശേഷം നമ്മൾ എങ്ങനെ കോഫി ഉണ്ടാകുന്നു അങ്ങനെ ഒരുപാടു ഘട്ടങ്ങളെ ആശ്രയിച്ചു ആണ് എന്നും ഞാൻ ഓർമപ്പെടുത്തുന്നു.
നാച്ചുറൽ അല്ലെങ്കിൽ ഡ്രൈ പ്രൊസസിങ്ങ് (Natural or Dry Coffee Processing)
നാച്ചുറൽ പ്രൊസസിങ്ങിനു വേണ്ടി വിളവെടുപ്പ് കഴിഞ്ഞ കോഫി ചെറികൽ ഉയർത്തി കെട്ടിയ ബെഡുകളിലോ, പ്രതേകം തയാറാക്കിയ തുറസായ തറകളിലോ വിതറി ഉണക്കുന്നു. നല്ലതു പോലെ ഉണഗിയത്തിനു ശേഷം കോഫി ചെറിയെ ഹൾ ചെയുന്നു (Hull – ഉണങ്ങിയ കോഫി ചെറിയുടെ സ്കിൻ, അകത്തുള്ള പാളികൾ ഇളക്കുന്ന പ്രക്രിയയെ പറയുന്ന പേര്).
നാച്ചുറൽ പ്രോസസ്സ് ചെയ്ത കോഫി ബീനുകൾ പൊതുവേ മധുരമുള്ളതും, സങ്കീർണ്ണമായ രുചി ഗുണങ്ങൾക്കും കാരണം ആകുന്നു.